ന്യൂഡല്‍ഹി : അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചേക്കും . എന്നാല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല . സിനിമ തിയറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും തുടരുമെന്നാണ് ലഭിക്കുന്ന വിവരം . സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡല്‍ഹി മെട്രോ ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
വ്യാപാരികളുമായി ഓണ്‍ലൈന്‍ വഴി നടത്തിയ കൂടിക്കാഴ്ചയില്‍ ഡല്‍ഹിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മെട്രോ ട്രെയിന്‍ ഉള്‍പ്പടെയുള്ള സര്‍വീസുകള്‍ ആരംഭിക്കണമെന്നു മുഖ്യമന്ത്രി അരിവിന്ദ് കേജരിവാള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി അറിയിച്ചു . ഡല്‍ഹിയിലെ കോവിഡ് സാഹചര്യം മെച്ചപ്പെട്ട നിലയിലേക്കു മാറിവരുന്നുണ്ട് . മറ്റു നഗരങ്ങളില്‍ മെട്രോ ട്രെയിനുകള്‍ക്ക് നിയന്ത്രണം വേണമെങ്കില്‍ തുടര്‍ന്നോട്ടെ. പക്ഷേ, ഘട്ടംഘട്ടമായോ പരീക്ഷണാടിസ്ഥാനത്തിലോ ഡല്‍ഹിയില്‍ മെട്രോ സര്‍വീസ് ആരംഭിക്കണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു .