തിരുവനന്തപുരം : തിരുവനന്തപുരം സ്വര്‍ണക്കടത്ത് സംഘത്തില്‍ പെട്ടവര്‍ ഇന്ത്യയിലെ നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്.ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘങ്ങള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎക്ക് കൈമാറി എന്ന് സിപിഐ മുഖപത്രം ജനയുഗം റിപ്പോര്‍ട്ട് ചെയ്യുന്നു.
സസ്പെന്‍ഷനിലുള്ള ശിവശങ്കറും സ്വപ്ന സുരേഷും ബംഗളൂരു ഐഎസ്ആര്‍ഒയില്‍ നിരന്തരം സന്ദര്‍ശനം നടത്തിയിരുന്നു.ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ഇതുസംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎയ്ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.ഇരുവരും പ്രമുഖ ശാസ്ത്രജ്ഞരുമായി നക്ഷത്ര ഹോട്ടലില്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തിയതായി ഏജന്‍സികള്‍ക്ക് തെളിവു ലഭിച്ചിട്ടുണ്ട്.