വാഷിംഗ്ടണ്‍: 2021 ല്‍ കൊറോണ ദുരന്തം അവസാനിക്കുമെന്ന് മൈക്രോസോഫ്റ്റ് മുന്‍ മേധാവി ബില്‍ ഗെയ്റ്റ്‌സിന്റെ പ്രവചനം. എന്നാല്‍ അതിന് മുന്‍പ് ലക്ഷണക്കണക്കിന് ആളുകള്‍ മരിച്ചേക്കാമെന്നാണ് അദ്ദേഹത്തിന്റെ പുതിയ മുന്നറിയിപ്പ്. 2021 അവസാനത്തോടെ ഫലപ്രദമായ ഒരു വാക്‌സിന്‍ ധാരാളമായി ഉത്പാദിപ്പിക്കപ്പെടും. ഇത് ലോകത്തെ മിക്കവാറും ആളുകളിലും കുത്തിവയ്ക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.
ലോകത്ത് നടക്കുന്ന മരണങ്ങളില്‍ പലതും കൊറോണാ വൈറസ് മൂലമായിരിക്കില്ല. മറിച്ച് ഓരോ സ്ഥലത്തുമുള്ള ആരോഗ്യ സംവിധാനത്തിന്റെ അപര്യാപ്തത മൂലവും തകരാറിലായിക്കൊണ്ടിരിക്കുന്ന സമ്ബദ്‌വ്യവസ്ഥ മൂലവുമായിരിക്കും സംഭവിക്കുകയെന്നും ഗെയ്റ്റ്‌സ് പറയുന്നു. കൊറോണ രോഗത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെയും ഗൂഢാലോചനാ നടത്തുന്നവര്‍ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഇതു രണ്ടും വൈറസിനെ തളയ്ക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പാവപ്പെട്ട രാജ്യങ്ങളില്‍ നിന്നു ലഭിക്കുന്ന കൃത്യതയില്ലാത്ത ഡേറ്റ അവിടങ്ങളില്‍ വൈറസ് ഏല്‍പ്പിക്കുന്ന ആഘാതത്തെത്തുറിച്ചുള്ള വ്യക്തമായ ചിത്രം കിട്ടുന്നതിന് തടസമാണെന്നും അദ്ദേഹം പറയുന്നു. ഓഗസ്റ്റ് 17 വരെ ആഫ്രിക്ക സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കു പ്രകാരം ഭൂഖണ്ഡത്തില്‍ ഏകദേശം പത്തു ലക്ഷം പേര്‍ രോഗബാധിതരാകുകയും, 25,000 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഈപ്രദേശത്തെ ശരിയായ മരണ സംഖ്യ മിക്കവാറും ഇതില്‍ കൂടുതലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2015ല്‍ തന്നെ ഇത്തരം ഒരു വൈറസ് വന്നേക്കാമെന്നും അതിനുളള മുന്നൊരുക്കം നടത്തണമെന്നും ബില്‍ഗേറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വൈറസുമായിമ ബന്ധപ്പെട്ട പുതിയ പ്രവചനം അദ്ദേഹം നടത്തിയിരുക്കുന്നത്.