‘ഇപ്പോഴെങ്കിലും സത്യം വെളിപ്പെട്ടല്ലോ..സന്തോഷമല്ല, ഒരുതരം നിര്‍വികാരതയാണ്‌ തോന്നുന്നത്‌. അത്രമാത്രം അനുഭവിച്ചതാണ്’‌…കിളിരൂര്‍ കേസില്‍ ‘വിഐപി’യില്ലെന്ന സിബിഐ വെളിപ്പെടുത്തലിനോട്‌ പ്രതികരിക്കുകയായിരുന്നു മുന്‍മന്ത്രിയും സിപി എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതി.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടിയുടെ നില അതീവഗുരുതരമാണെന്നറിഞ്ഞാണ്‌ മഹിളാ അസോസിയേഷന്‍ ഭാരവാഹികളായിരുന്ന ഞങ്ങള്‍ കാണാന്‍ പോയത്‌.

എന്നാല്‍, ആ സന്ദര്‍ശനത്തിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന വേദന ലോകത്ത്‌ മറ്റൊരു സ്‌ത്രീയും അനുഭവിച്ചിട്ടുണ്ടാവില്ല.

നടുറോഡിലിട്ട്‌ നിഷ്‌കരുണം പിച്ചിച്ചീന്തിയ അവസ്ഥയിലായിരുന്നു ഞാന്‍. എന്നെയോര്‍ത്ത്‌ എന്റെ അച്ഛന്റെ കണ്ണീര്‍ പൊടിയുന്നതും ജീവിതത്തിലാദ്യമായി കാണേണ്ടിവന്നു. എന്നെങ്കിലും സത്യം പുറത്തുവരുമെന്ന്‌ ഉറപ്പുണ്ടായിരുന്നുവെന്നും പി കെ ശ്രീമതി പറഞ്ഞു.