ഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,531 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ, രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 27,67,274 ആയി ഉയര്‍ന്നു.
പ്രതിദിന കോവിഡ് മരണങ്ങള് ആയിരവും കടന്നിരിക്കുകയാണ്. 1,092 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരണങ്ങള് 52,889 ആയി. 20,37,871 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.



