തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ മൊത്തമായി എംഎല്‍എയ്ക്ക് നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍.ഒരു വര്‍ഷത്തെ മുഴുവന്‍ ദൃശ്യം പകര്‍ത്തി നല്കാന് സാങ്കേതിക ബുദ്ധിമുട്ടുണ്ട്.അതിനാല്‍ ആവശ്യമുള്ള ഭാഗങ്ങള്‍ പകര്‍ത്തി നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.
കേസന്വേഷണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സെക്രട്ടറിയേറ്റില്‍ സുരക്ഷിതമാണെന്നും, ആവശ്യമുള്ള ഭാഗങ്ങള്‍ പകര്‍ത്തി നല്കുന്നതില് തടസ്സമില്ലെന്നും പൊതുഭരണ വകുപ്പ് വെളിപ്പെടുത്തി.സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ സെക്രട്ടറിയേറ്റില്‍ എത്തിയിരുന്ന്നോ എന്നു പരിശോധിക്കാനാണ് ദേശീയ അന്വേഷണ ഏജന്‍സി സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്.ഒരു മാസം കഴിഞ്ഞിട്ടും നടപടിയൊന്നുമില്ലാത്തതിനാല്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ വീണ്ടും സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.



