പാറ്റ്​ന: ബിഹാറിലെ ഭരണകക്ഷിയായ ജനതാദള്‍ യുനൈറ്റഡ് സംസ്ഥാന വ്യവസായ മന്ത്രി ശ്യാം റസാകിനെ മ​ന്ത്രിസഭയില്‍ നിന്ന്​ പുറത്താക്കി. ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്ന്​ രാജിവയ്ക്കാനുള്ള നീക്കത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നീക്കം. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.

ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ശ്യാം രാജക് ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയില്‍ ചേരുമെന്ന്​ വ്യാപകമായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് മാസം മാത്രം അകലെയാണ്. രാജക് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ജെഡിയു സംസ്ഥാന അധ്യക്ഷന്‍ ബസിസ്ത നാരായണ്‍ സിങ് പറഞ്ഞു.

രാജക് തിങ്കളാഴ്ച മന്ത്രിസ്ഥാനവും എംഎല്‍എ പദവിയും രാജിവെച്ച്‌ ആര്‍ജെഡിയില്‍ ചേരുമെന്ന് കഴിഞ്ഞ കുറച്ച്‌ കുറച്ച്‌ ദിവസങ്ങളായി ഊഹാപോഹങ്ങളുണ്ടായിരുന്നു. മുന്‍പ് ആര്‍ജെഡിയിലായിരുന്ന രാജക് 2009-ലാണ് നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍ ചേരുന്നത്.