തിരുവനന്തപുരം | സംസ്ഥാനത്തെ ബാങ്കുകളിൽ ഇന്ന് മുതല്‍ ഭാഗിക നിയന്ത്രണം. സേവിംഗ്‌സ് ബേങ്ക് അക്കൗണ്ട് ഇടപാടുകാര്‍ക്കാണ് നിയന്ത്രണം. കൊവിഡ് വ്യാപിക്കുന്നത് കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, വായ്പ ഉള്‍പ്പെടെയുള്ള മറ്റ് ഇടപാടുകള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്ന് സംസ്ഥാനതല ബേങ്കേഴ്‌സ് സമിതി അറിയിച്ചു. സെപ്തംബര്‍ അഞ്ചുവരെയാണ് നിയന്ത്രണം ബാധകമായിരിക്കുക.

സേവിംഗ്‌സ് അക്കൗണ്ടുകളുടെ അവസാന അക്കമനുസരിച്ചാണ് സമയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതുപ്രകാരം അക്കൗണ്ട് നമ്ബര്‍ പൂജ്യം മുതല്‍ മൂന്നു വരെയുള്ള അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ രാവിലെ 10നും 12നും ഇടയ്ക്കു മാത്രമേ ബാങ്കുകളിൽ എത്താവൂ. നാലു മുതല്‍ ഏഴു വരെ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെയും എട്ടിലും ഒമ്ബതിലും അവസാനിക്കുന്നവര്‍ക്ക് രണ്ടര മുതല്‍ മൂന്നര വരെയുമാണ് എത്തേണ്ടത്.