കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വടകര മുന്‍സിപ്പാലിറ്റി പരിധിയില്‍പ്പെട്ട മോഹനന്‍ (68) ആണ് മരിച്ചത്. ഇദ്ദേഹത്തിന് കിഡ്‌നി രോഗം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ തന്നെ നില വഷളായിരുന്നെന്ന് ഡോക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണ് മോഹനന്റേത്. തിരുവനന്തപുരം പത്തനംതിട്ട എന്നിവിടങ്ങളില്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുല്ലമ്ബാറ പഞ്ചായത്ത് പരിധിയില്‍പ്പെട്ട അബ്ദുള്‍ ബഷീര്‍ (48) ആണ് തിരുവനന്തപുരത്ത് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പത്തനംതിട്ടയില്‍ കുറ്റൂര്‍ പഞ്ചായത്ത് പരിധിയില്‍പ്പെട്ട മാത്യു (60) ആണ് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മാത്യു. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡയാലിസിസ് ചെയ്തിരുന്നു.



