ന്യൂഡല്‍ഹി: തന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. തന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്ത്ഥിച്ചവര്ക്കുംചികില്സിച്ചവര്ക്കും ദൈവത്തിനും അദ്ദേഹം നന്ദി അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്ന് സുഖം പ്രാപിച്ചെങ്കിലും കുറച്ചുദിവസം അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. ആഗസ്ത് രണ്ടിനാണ് അമിത് ഷായ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഗുരുഗ്രാമിലെ മെഡന്റ ആശുപത്രിയിലാണ് അമിത് ഷാ ചികിത്സയില്‍ കഴിഞ്ഞത്.
തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി; വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് അമിത് ഷാ



