പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന ജോലികളിൽ തിരികെ പ്രവേശിക്കാനാണെങ്കിൽ മാത്രമേ തിരികെ വരാൻ അനുമതിയുള്ളുവെന്ന നിബന്ധന പ്രകാരം മാണ് പുതിയ ഇളവ്. ഇങ്ങനെ വരുന്നവർക്ക് തങ്ങളുടെ ജീവിത പങ്കാളിയെയും കുട്ടികളെയും കൂടെ കൊണ്ടുവരാനും അനുവാദം നൽകുമെന്നാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് അഡൈ്വസറി അറിയിച്ചിരിക്കുന്നത്.

ഇതിന് പുറമെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുകയോ ഗവേഷണം നടത്തുകയോ ചെയ്യുന്നവർക്കും സാധുവായ വിസയുണ്ടെങ്കിൽ യാത്രവിലക്കുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.