കോഴിക്കോട് വിമാനത്താവളം പൂർണമായും പ്രവർത്തന സജ്ജമായി. വിമാനങ്ങൾ സാധാരണ നിലയിൽ സർവീസ് പുനരാരംഭിച്ചതായും എയർപോർട്ട് ഡയറക്റ്റർ അറിയിച്ചു. വെള്ളിയാഴ്ച രാത്രി വിമാനാപകടം ഉണ്ടായതോടെയാണ് താത്കാലികമായി സർവീസ് നിർത്തിവച്ചത്. 16 മണിക്കൂറിനുശേഷമാണ് സർവീസ് പുനരാരംഭിച്ചത്.
കരിപ്പൂരിൽ വിമാന സർവീസ് പുനരാരംഭിച്ചു



