ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. 56,282 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 19,64,537 ത്തിലേക്കെത്തി. കോവിഡ് മൂലമുള്ള മരണം 40000 പിന്നിട്ടതും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഒരു ദിവസം 904 കോവിഡ് മരണങ്ങളാണ് രാജ്യത്ത്് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മരണ സംഖ്യ 40699 ആയി ഉയര്‍ന്നു. നിലില്‍ 2.07 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.

എന്നാല്‍ ഇന്ത്യയില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസകരമാണ്. 67.62 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 13,28,337 പേരാണ് ഇതുവരെ കോവിഡ് മുക്തരായത്.

മഹാരാഷ്ട്ര, ന്യൂഡല്‍ഹി, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. നിലവില്‍ 5,95,501 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.