ടി20 ലോകകപ്പുകളുടെ കാര്യത്തില്‍ ബി.സി.സി.ഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മില്‍ അടുത്ത ഐ.സി.സി. മീറ്റിംഗില്‍ ചര്‍ച്ച നടത്തും. ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയും സെക്രട്ടറി ജെ ഷായുമാവും ബി.സി.സി.ക്ക് വേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കുക. കൂടാതെ അടുത്ത വര്‍ഷം ന്യൂസിലാന്‍ഡില്‍ നടക്കേണ്ട വനിതാ ലോകകപ്പിന്റെ കാര്യത്തിലും ഐ.സി.സി മീറ്റിംഗില്‍ തീരുമാനം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ട ലോകകപ്പ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. 2021ല്‍ നേരത്തെ തീരുമാനിച്ച പ്രകാരം ഇന്ത്യ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നുണ്ട്.
എന്നാല്‍ 2021ല്‍ ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പിന് പകരമായി ഈ വര്‍ഷം ഓസ്ട്രേലിയയില്‍ വെച്ച് നടക്കേണ്ട ലോകകപ്പ് അടുത്ത വര്‍ഷം നടത്താനുള്ള ശ്രമങ്ങളാവും ഇരു ബോര്‍ഡുകളും തമ്മില്‍ ചര്‍ച്ച ചെയ്യുക. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പിനുള്ള ടിക്കറ്റുകള്‍ ക്രിക്കറ്റ് ഓസ്ട്രേലിയ വിറ്റഴിച്ചിരുന്നു. അതുകൊണ്ട് തന്നെ അടുത്ത വര്‍ഷം ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഓസ്‌ട്രേലിയ ശ്രമം നടത്തുന്നത്.



