വാ​ഷിം​ഗ്ട​ണ്‍: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന് ഒ​രു കു​റ​വും വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും സ്കൂ​ളു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​ത്തി​ലു​റ​ച്ചു ട്രം​പ്. ഓ​ഗ​സ്റ്റ് 4 ചൊ​വ്വാ​ഴ്ച​യാ​ണു സ്കൂ​ള്‍ തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ട്രം​പ് ട്വീ​റ്റ് ചെ​യ്ത​ത്. സ്കൂ​ള്‍ തു​റ​ന്നി​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​ര​ണം ക്ഷ​ണി​ച്ചു വ​രു​ത്തു​മെ​ന്നും ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്കൂ​ള്‍ തു​റ​ക്ക​ണ​മെ​ന്ന ട്രം​പി​ന്‍റെ അ​ഭി​പ്രാ​യ​ത്തോ​ട് വി​യോ​ജി​പ്പു പ്ര​ക​ടി​പ്പി​ച്ചു നെ​റ്റി​സ​ണ്‍ രം​ഗ​ത്തെ​ത്തി. മ​ഹാ​മാ​രി ജ​ന​ങ്ങ​ളു​ടെ ജീ​വ​നും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും ഭീ​ഷ​ണി​യാ​യി തു​ട​രു​ന്ന​തി​നി​ടെ സ്കൂ​ള്‍ തു​റ​ക്ക​ണ​മെ​ന്ന​ത് ഇ​തി​നോ​ടു​ള്ള ട്രം​പി​ന്‍റെ ഗൗ​ര​വ കു​റ​വാ​ണെ​ന്ന് നെ​റ്റി​സ​ണ്‍​സ് ആ​രോ​പി​ച്ചു. സ്കൂ​ള്‍ തു​റ​ക്കു​ന്ന​തോ​ടെ സ്ഥി​തി​ഗ​തി​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്നും അ​തു ട്രം​പി​ന്‍റെ റേ​റ്റിം​ഗ് വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നി​ട​യാ​ക്കു​മെ​ന്നാ​ണ് ഇ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

മാ​ത്ര​മ​ല്ല അ​മേ​രി​ക്ക​യി​ല്‍ കൊ​റോ​ണ വൈ​റ​സ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു വ​രു​ന്ന​ത്, പ​രി​ശോ​ധ​ന​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച​തു കൊ​ണ്ടാ​ണെ​ന്നും ട്രം​പ് പ​റ​യു​ന്നു.

സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ത​ര്‍​ക്ക​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കെ ഇ​ന്ത്യാ​ന​യു​ള്‍​പ്പെ​ടെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ല്‍ അ​യ​യ്ക്കേ​ണ്ട​തി​ന്‍റെ അ​വ​സാ​ന തീ​രു​മാ​നം മാ​താ​പി​താ​ക്ക​ളു​ടേ​താ​ണെ​ന്ന് ന്യൂ​യോ​ര്‍​ക്ക് ഗ​വ​ര്‍​ണ​ര്‍ ആ​ന്‍​ഡ്രു കൂ​മൊ പ​റ​ഞ്ഞു.

റി​പ്പോ​ര്‍​ട്ട്: പി.​പി. ചെ​റി​യാ​ന്‍