തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം നി​ര്‍​വ​ഹി​ക്കു​ന്ന എ​ന്‍​എ​ച്ച്‌എം ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഫ​ലം പ​രി​മി​ത​മാ​യ​തി​നാ​ല്‍ എ​ന്‍​എ​ച്ച്‌എ​മ്മി​ന്‍റെ കീ​ഴി​ല്‍ ക​രാ​ര്‍, ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ന്‍​സെ​ന്‍റീ​വും റി​സ്ക് അ​ല​വ​ന്‍​സും ഏ​ര്‍​പ്പെ​ടു​ത്തി. ഇ​തി​ന് പ്ര​തി​മാ​സം 22.68 കോ​ടി രൂ​പ അ​ധി​ക ബാ​ധ്യ​ത​യാ​യി അ​നു​വ​ദി​ക്കും.

മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, സ്പെ​ഷ്യ​ലി​സ്റ്റ് എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​ര്‍ ഗ്രേ​ഡ് ഒ​ന്നി​ലാ​യി​രി​ക്കും. ഇ​വ​രു​ടെ വേ​ത​നം കു​റ​ഞ്ഞ​ത് 40,000 എ​ന്ന​ത് 50,000 ആ​ക്കി ഉ​യ​ര്‍​ത്തും. 20 ശ​ത​മാ​നം റി​സ്ക് അ​ല​വ​ന്‍​സും അ​നു​വ​ദി​ക്കും. സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ്, ഡ​ന്‍റ​ല്‍ സ​ര്‍​ജ​ന്‍, ആ​യു​ഷ് ഡോ​ക്ട​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ട​ങ്ങു​ന്ന ര​ണ്ടാം കാ​റ്റ​ഗ​റി​ക്ക് 20 ശ​ത​മാ​നം റി​സ്ക് അ​ല​വ​ന്‍​സ് അ​നു​വ​ദി​ക്കും.

മൂ​ന്നാ​മ​ത്തെ വി​ഭാ​ഗ​ത്തി​ല്‍ സ്റ്റാ​ഫ് ന​ഴ്സ്, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍, ഫാ​ര്‍​മ​സി​സ്റ്റ്, ടെ​ക്നീ​ഷ്യ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണു​ള്ള​ത്. ഇ​വ​രു​ടെ പ്ര​തി​മാ​സ വേ​ത​നം കു​റ​ഞ്ഞ​ത് 13,500 രൂ​പ ആ​യി​രു​ന്ന​ത് 20,000 രൂ​പ​യാ​യി ഉ​യ​ര്‍​ത്തും. 25 ശ​ത​മാ​നം റി​സ്ക് അ​ല​വ​ന്‍​സും അ​നു​വ​ദി​ക്കും. ലാ​സ്റ്റ്ഗ്രേ​ഡ് ജീ​വ​ന​ക്കാ​ര്‍​ക്ക് ദി​വ​സ​വേ​ത​ന​ത്തി​നു പു​റ​മെ 30 ശ​ത​മാ​നം റി​സ്ക് അ​ല​വ​ന്‍​സ് അ​നു​വ​ദി​ക്കും.

കോ​വി​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​ന് അ​ധി​ക ജീ​വ​ന​ക്കാ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍, ഇ​ന്‍​സെ​ന്‍റീ​വും റി​സ്ക് അ​ല​വ​ന്‍​സും പു​തു​താ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന എ​ല്ലാ ജീ​വ​ന​ക്കാ​ര്‍​ക്കും ല​ഭ്യ​മാ​ക്കും. വി​വി​ധ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള കോ​വി​ഡ് ഹെ​ല്‍​ത്ത് പോ​ളി​സി പാ​ക്കേ​ജു​ക​ള്‍ കെ​എ​എ​സ്പി സ്കീ​മി​ന്‍റെ പ​രി​ധി​യി​ല്‍ വ​രാ​ത്ത ജീ​വ​ന​ക്കാ​ര്‍​ക്കും ന​ല്‍​കും. കോ​വി​ഡ് ബ്രി​ഗേ​ഡി​ലെ എ​ല്ലാ അം​ഗ​ങ്ങ​ള്‍​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു.

നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍ (എ​ന്‍​എ​ച്ച്‌എം) സ​മ​ര്‍​പ്പി​ച്ച ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക​ള്‍​ക്ക് കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ലു​ണ്ടാ​യ വ​രു​മാ​ന​ന​ഷ്ടം ക​ണ​ക്കി​ലെ​ടു​ത്ത് 36.36 കോ​ടി രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ നി​ന്ന് അ​നു​വ​ദി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.