ജയ്പുര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആര്‍ഭാട വിവാഹം നടത്തുകയും വരനടക്കമുള്ളവര്‍ക്ക് കോവിഡ് ബാധിക്കുകയും ചെയ്ത സംഭവത്തില്‍ 6.26 ലക്ഷം രൂപ പിഴ ചുമത്തി അധികൃതര്‍. ജൂണ്‍ 13ന് രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് വിവാഹം നടന്നത്. വിവാഹത്തില്‍ പങ്കെടുത്ത വരന്റെ മുത്തച്ഛന് രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.
പരമാവധി 50 പേര്‍ക്ക് മാത്രമാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി. ഈ നിബന്ധന ലംഘിച്ച് 250-ലധികം പേരെ പങ്കെടുപ്പിച്ചാണ് വിവാഹം നടത്തിയത്. വിവാഹച്ചടങ്ങില്‍ പങ്കെടുത്തവര്‍ മാസ്കോ സാനിറ്റൈസറോ ഉപയോഗിച്ചില്ലെന്നും സാമൂഹ്യ അകലം പാലിച്ചില്ലെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച 15 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹത്തില്‍ പങ്കെടുത്ത നൂറിലധികം പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അതേസമയം, വധു അടക്കം 17 പേര് പരിശോധനയില്‍ രോഗബാധയേറ്റിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗം ബാധിച്ചവരുടെ ചികിത്സ, ക്വാറന്റൈന് ചെലവുകള്‍ക്ക് വേണ്ടിയാണ് പിഴയിടാക്കുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറു ദിവസത്തിനുള്ളില്‍ തുകയടക്കണമെന്ന് ബില്‍വാര ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.