ഫിലാഡൽഫിയ: കോവിഡ് വ്യാപനം വർധിക്കുന്നതിനെ തുടർന്ന് ഫിലാഡൽഫിയയിൽ മാസ്ക് നിർബന്ധമാക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കിയപ്പോഴും ഫിലാഡൽഫിയ അതിൽ നിന്ന് വിട്ടു നിന്നിരുന്നു. ഇവിടെ മാസ്ക് നിർബന്ധമാക്കിയിരുന്നില്ല.
ഫിലാഡൽഫിയയിൽ സന്പദ് വ്യവസ്ഥ തുറക്കുന്നത് വൈകിപ്പിക്കുന്ന കാര്യവും അധികൃതരുടെ പരിഗണനയിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇവിടെ പ്രതിദിനം നൂറിലേറെ കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ഹെൽത്ത് കമ്മീഷണർ തോമസ് ഫെയർലി പറഞ്ഞു.
വെള്ളിയാഴ്ച 143 പുതിയ രോഗികൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ രോഗികളുടെ എണ്ണം 25693 ആയി വർധിച്ചു.



