തിരുവല്ല: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെക്കൊണ്ട് നഗ്നശരീരത്തില് ചിത്രം വരപ്പിച്ച ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ ടെലിവിഷന്‍ പരിപാടിയില്‍ വെര പങ്കെടുത്തിട്ടും അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡി.ജി.പിക്ക് പരാതി. തിരയുന്നുവെന്ന് പൊലീസ് പറയുന്ന രഹ്ന ചാനലിെന്റ വാര്‍ത്തപരിപാടിയില്‍ പങ്കെടുത്ത് ഒരു ദിവസം പിന്നിടുമ്ബോഴും അറസ്റ്റ് ചെയ്യാത്തതിനുപിന്നില്‍ രാഷ്ട്രീയ ഒത്തുകളിയുണ്ടെന്ന് ആരോപിച്ചാണ് പരാതി. ഒ.ബി.സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ എ.വി. അരുണ്‍ പ്രകാശാണ് പൊലീസ് മേധാവി ലോക്നാഥ് ബഹ്റക്ക് പരാതി നല്‍കിയത്.
രഹ്നയുടെ അറസ്റ്റ് വൈകുന്നതിനെതിരെ ഡി.ജി.പിക്ക് പരാതി
