തിരുവനന്തപുരം: വഴുതക്കാട്ടെ ഫ് ളാറ്റില്‍ വിദേശ വനിത മരിച്ച നിലയില്‍. നെതര്‍ലന്‍ഡ്‌സ് സ്വദേശിനി സരോജിനി ജപ് കെന്‍ ആണ് മരിച്ചത്. സുഹൃത്തായ അഭിഭാഷകനാണ് മരണവിവരം പൊലീസിനെ അറിയിച്ചത്.
കഴിഞ്ഞ 12 വര്‍ഷമായി ഇവര്‍ തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച കോവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷമേ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുകയുള്ളൂ.