ന്യൂ​ഡ​ല്‍​ഹി: ഗ​ല്‍​വാ​നി​ലെ സം​ഘ​ര്‍​ഷ പ്ര​ദേ​ശ​ത്തു​നി​ന്ന്​ പി​ന്മാ​റാ​നു​ള്ള പ​ര​സ്​​പ​ര ധാ​ര​ണ​ക്കി​ട​യി​ല്‍ ഇ​ന്ത്യ​യും ചൈ​ന​യും അ​തി​ര്‍​ത്തി​യി​ല്‍ സൈ​നി​ക നീ​ക്കം ശ​ക്ത​മാ​ക്കി. ചൈ​ന​യു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന 3,488 കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന യ​ഥാ​ര്‍​ഥ നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ ഉ​ട​നീ​ളം സൈ​നി​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്​ ഇ​ന്ത്യ. മ​റു​വ​ശ​ത്ത്​ ചൈ​ന സൈ​നി​ക ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്നു​വെ​ന്ന്​ വ്യ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി. സേ​ന​യെ സ​ഹാ​യി​ക്കാ​ന്‍ ഇ​ന്തോ-​തി​ബ​ത്ത​ന്‍ അ​തി​ര്‍​ത്തി സേ​ന​യാ​യ ഐ.​ടി.​ബി.​പി​യു​ടെ കൂ​ടു​ത​ല്‍ ക​മ്ബ​നി​ക​ളെ അ​യ​ക്കു​ക​യാ​ണ്.