മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ പേസറും ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യവുമായ ഇഷാന്ത് ശര്‍മ നീണ്ട ഇടവേളയ്ക്കു ശേഷം പരിശീലനം പുനരാരംഭിച്ചു. കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം കഴിഞ്ഞ മൂന്നു മാസത്തിലേറെയായി കുടുംബത്തോടൊപ്പം ചെലവിട്ട ശേഷമാണ് ഇഷാന്ത് പരിശീലനം വീണ്ടും തുടങ്ങിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിശീലനത്തിന്റെ ഫോട്ടോസും വീഡിയോകളും അദ്ദേഹം പങ്കുവച്ചത്. വാം അപ്പ് ഡ്രില്ലുകളും അടിസ്ഥാനപരമായ പരിശീലനവുമാണ് താരം നടത്തിയത്.
പോസിറ്റീവ് ചിന്തയോട് കൂടി സ്വയം ഇതില്‍ മുഴുകുകയാണ്. സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് പരിശീലനം നടത്തുന്നത് എന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹം ചിത്രങ്ങളും വീഡിയോയും പങ്കുവച്ചത്. വെറ്ററന്‍ പേസറെ കഴിഞ്ഞ മാസം ബിസിസിഐ ഇത്തവണത്തെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തിരുന്നു.
ഇന്ത്യക്കു വേണ്ടി 97 ടെസ്റ്റുകളില്‍ നിന്നും 297 വിക്കറ്റുകള്‍ ഇഷാന്ത് വീഴ്ത്തിയിട്ടുണ്ട്. 11 തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കാനും അദ്ദേഹത്തിനു സാധിച്ചു. 80 ഏകദിനങ്ങളില്‍ നിന്നും 115 വിക്കറ്റുകളും പേസറുടെ പേരിലുണ്ട്. ഈ വര്‍ഷമാദ്യം നടന്ന ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടു ടെസ്റ്റുകളുടെ പരമ്ബരയിലാണ് ഇഷാന്ത് അവസാനമായി കളിച്ചത്. ഈ പരമ്ബരയില്‍ ഇന്ത്യ സമ്ബൂര്‍ണ തോല്‍വിയേറ്റു വാങ്ങിയിരുന്നു.



