ന്യൂഡല്‍ഹി:ഗല്‍വാന്‍ താഴ്വരയില് നടന്ന ആക്രമണത്തിന് ആസൂത്രണം ചെയ്തതും ഉത്തരവിട്ടതും ചൈനീസ് പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവി ഷാവോ ഷോന്‍കിയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. ഇന്ത്യയെ പാഠം പഠിപ്പിക്കാനും ചൈനയുടെ ശക്തി ഇന്ത്യയെ ബോദ്ധ്യപ്പെടുത്താനുമാണ് പെട്ടെന്നുള്ള ആക്രമണത്തിന് ചൈന തയ്യാറായത്.എന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു.
ഗല്‍വാനിലെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. രണ്ട് ചൈനീസ് കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടെന്ന് ചൈന സ്ഥിരീകരിച്ചെങ്കിലും എത്ര സൈനികര്‍ മരിച്ചെന്ന് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസം ഇന്ത്യയുടെയും ചൈനയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ അതിര്‍ത്തിയില്‍ സൈന്യത്തെ ഒഴിവാക്കാന്‍ ധാരണയായിരുന്നു. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷമേഖലകളില്‍ നിന്ന് ഇരു രാജ്യങ്ങളിലെയും സൈന്യത്തെ പിന്‍വലിക്കാനും ധാരണയായിരുന്നു.



