ന്യൂഡല്‍ഹി : ഗാല്‍വന്‍ വാലിയിലെ നിയന്ത്രണ രേഖയ്ക്കിപ്പുറത്തേക്കു കടന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചൈനീസ് സൈന്യം ശ്രമിച്ചതാണ് അതിര്‍ത്തിയിലെ ആക്രമണത്തിനു വഴിവെച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍.20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടത് ഈ പ്രവര്‍ത്തി തടയാന്‍ ശ്രമിച്ചത് കൊണ്ടാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യന്‍ മണ്ണിലേക്ക് ആരും കടന്നു കയറിയിട്ടില്ലെന്നാണ് ഇന്നലെ സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞത്.ആ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തു വന്നിട്ടുള്ളത്.പ്രധാന മന്ത്രിയുടെ ഈ പരമാര്‍ശത്തെ ദുരുദ്ദേശത്തോട് കൂടി ഒരു വിഭാഗം ആളുകള്‍ വളച്ചൊടിക്കുകയാണെന്നും വിശദീകരണത്തില്‍ സൂചിപ്പിക്കുന്നുണ്ട്.