വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തോ​തി​ൽ കു​റ​വി​ല്ല. രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,19,941 ആ​യി. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. 22,34,471 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 9,18,796 ആ​യി. 11,95,734 പേ​രാ​ണ് രാ​ജ്യ​ത്ത് നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 16,644 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ്് റി​പ്പോ​ർ​ട്ട്. വ്യാ​പ​ന​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന 10 സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്.

രോ​ഗ​ബാ​ധി​ത​ർ: ന്യൂ​യോ​ർ​ക്ക്- 4,06,367, ന്യൂ​ജ​ഴ്സി- 1,70,599, കാ​ലി​ഫോ​ർ​ണി​യ- 1,63,220, ഇ​ല്ലി​നോ​യി​സ്- 1,34,185, മ​സാ​ച്യു​സെ​റ്റ്സ്- 1,06,151, ടെ​ക്സ​സ്- 99,304, പെ​ൻ​സി​ൽ​വാ​നി​യ- 84,399, ഫ്ളോ​റി​ഡ- 82,719, മി​ഷി​ഗ​ണ്‍- 66,497, മെ​രി​ലാ​ൻ​ഡ്- 62,969.

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​ർ: ന്യൂ​യോ​ർ​ക്ക്- 31,046, ന്യൂ​ജ​ഴ്സി- 12,891, കാ​ലി​ഫോ​ർ​ണി​യ- 5,286, ഇ​ല്ലി​നോ​യി​സ്- 6,485, മ​സാ​ച്യു​സെ​റ്റ്സ്-7,734, ടെ​ക്സ​സ്- 2,105, പെ​ൻ​സി​ൽ​വാ​നി​യ- 6,388, ഫ്ളോ​റി​ഡ- 3,021, മി​ഷി​ഗ​ണ്‍- 6,036, മെ​രി​ലാ​ൻ​ഡ്- 2,996.