പാലക്കാട്: ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 139 പേര്. ഇന്ന് ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിക്കുകയും ചെയ്തു. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച രണ്ടു കുട്ടികളുടെ അമ്മയായ മുപ്പത്തിരണ്ടുകാരിക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
കുട്ടികള്‍ക്ക് ഇവരുടെ മുത്തശിയായ ലക്കിടി പേരൂര്‍ സ്വദേശിനിയുടെ സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇവരുള്‍പ്പെടെ ഇന്ന് ആറ് പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നു പേര് മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലും ഒരാള്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ചികിത്സയില്‍ ഉണ്ട്. ഇന്ന് 13 പേര് രോഗ വിമുക്തരാകുകയും ചെയ്തു.