ഡല്‍ഹി : ഡല്‍ഹിയില്‍ കോവിഡ് നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താനൊരുങ്ങി ആരോഗ്യ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവ് ഇറക്കി.
നിബന്ധനകള്‍ ആദ്യം ലംഘിച്ചാല്‍ 500 രൂപയും ആവര്‍ത്തിച്ചാല്‍ ആയിരം രൂപയും ആണ് പിഴ ചുമത്തുക. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ പുതിയ ഉത്തരവിറക്കിയത്. രാജ്യത്ത് കൊവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധത്തില്‍ ഡല്‍ഹി സര്‍ക്കാറിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2134 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 57 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ, ആകെ കൊവിഡ് മരണം 1271 ആയി. 38958 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. നിലവില്‍, 22742 പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്. അതേസമയം, ഡല്‍ഹിയിലെ തീവ്രബാധിത മേഖലകളുടെ എണ്ണം 241 ആയി ഉയര്‍ന്നു.



