വയനാട്: വ്യാജ പാസുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ആറുപേര്‍ വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ പിടിയില്‍. പേരാമ്ബ്ര സ്വദേശികളായ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. ഇരിട്ടി സ്വദേശിയുടെ പാസില്‍ തിരുത്തല്‍ വരുത്തിയാണ് ഇവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. വിരാജ് പേട്ടയിലെ മലയാളികളാണ് പണം വാങ്ങി പാസ് കൃത്രിമമായി നിര്‍മ്മിച്ചു നല്‍കിയതെന്ന് പിടിയിലായവര്‍ പറഞ്ഞു. ബത്തേരി പൊലീസ് കേസെടുത്തു.
അതേസമയം സമ്ബര്‍ക്കത്തിലൂടെ കൂടുതല്‍ രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച തൃശ്ശൂരില്‍ അതീവ ജാഗ്രത തുടരുന്നു. എന്നാല്‍ ജില്ലയില്‍ അടച്ചിടല്‍ വേണ്ടെന്നും കര്‍ശന നിയന്ത്രണങ്ങള്‍ മതിയെന്നുമാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.



