കൊച്ചി: കേരളത്തില്‍ നിന്ന് കുവൈറ്റില്‍ തിരിച്ചെത്തിയ മൂന്ന് പ്രവാസി നഴ്‌സുമാര്‍ക്ക് കൊവിഡ്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കരെയും ക്വാറന്‍റീന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് കൊച്ചിയില്‍നിന്ന് ഇവര്‍ കുവൈറ്റിലേക്ക് പോയത്. അവധിക്കുശേഷം പ്രത്യേക വിമാനത്തില്‍ തിരിച്ചുപോയവര്‍ക്കാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊച്ചിയില്‍ പരിശോധനയ്ക്കുശേഷമാണ് ഇവരെ കൊണ്ടുപോയത്.
തിരുവല്ല മാന്നാര്‍ വളഞ്ഞവട്ടം സ്വദേശിയാണ് ഒരാള്‍. അദാന്‍ ആശുപത്രിയിലെ സ്റ്റാഫ്‌നഴ്സ് ആണു ഇദ്ദേഹം. മറ്റു രണ്ടു പേരും മലയാളികളാണെങ്കിലും ഏതു ജില്ലക്കാരാണെന്ന് വിവരം ലഭിച്ചിട്ടില്ല. ഇവരില്‍ ഒരാള്‍ സ്ത്രീയാണ്. രണ്ടു പേരും സബാഹ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരാണ്. രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട മൂന്നു പേരും ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
അതേസമയം, വേണ്ടത്ര പരിശോധനകള്‍ക്ക് വിധേയരാകാതെയാണ് ഇവര്‍ കുവൈത്തിലേക്ക് വിമാനം കയറിയതെന്നും. ഇത് കേരളത്തിന്റെ സുരക്ഷാ വീഴ്ചയയാണെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.