ഭുവനേശ്വര്‍ : ഒഡീഷയില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവരില്‍ നിന്നായി ആകെ പിഴയായി ഈടാക്കിയത് 1.25 കോടി രൂപ. ഡി.ജി.പി അഭയ് ആണ് ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് കോവിഡ് പശ്ചാത്തലത്തില്‍ പോലീസ് നടപ്പാക്കിയ നിയന്ത്രണങ്ങളെ കുറിച്ച് ഡിജിപി വ്യക്തമാക്കിയത്. സാമൂഹിക അകലം പാലിക്കാത്തതിന് 11.47 ലക്ഷം രൂപയാണ് പോലീസിന് പിഴ ലഭിച്ചത്. രാത്രി കര്‍ഫ്യൂ ലംഘനത്തിന് 1.03 ലക്ഷം രൂപയും.
ലോക്ക്ഡൗണ്‍ കാലയളവില്‍ 9025 ഗാര്‍ഹിക പീഡന പരാതികള്‍ പോലീസിന് ലഭിച്ചു. ഇതില്‍ 53 ഗാര്‍ഹിക പീഡന കേസുകള്‍ നടന്നതായി കണ്ടെത്തി. ലോക്ഡൗണ്‍ കാലത്ത് 9,205 പേരില്‍ ഗാര്‍ഹിക പീഡനത്തിനിരയായി എന്ന് പരാതി ലഭിച്ചു. ഇവരോട് സംസാരിച്ചതിനെ തുടര്‍ന്ന് 53 കേസുകളുമെടുത്തെന്നും ഡി.ജി.പി പറഞ്ഞു.