ഇടുക്കി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ഇടുക്കി ജില്ലയില്‍ നിന്ന് മൂന്ന് പുതിയ സസ്യങ്ങളെ കണ്ടെത്തി. കാശിത്തുമ്ബ വിഭാഗത്തിലുള്ള ഇമ്ബേഷ്യന്‍സ് ജനുസ്സില്‍ ഉള്‍പ്പെട്ടതാണ് ആദ്യ രണ്ടു സസ്യങ്ങള്‍.എരിയോകോളന്‍ വാമനെയാണ് മൂന്നാമത്തെ സസ്യം. ബോ​​​ട്ട​​​ണി​​​വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​ര്‍ ഡോ. ​​​സ​​​ന്തോ​​​ഷ് ന​​​മ്ബി, ഗ​​​വേ​​​ഷ​​​ക​​​രാ​​​യ തൃ​​​ശൂ​​​ര്‍ തൈ​​​ക്കാ​​​ട്ടു​​​ശേ​​​രി സ്വ​​​ദേ​​​ശി വി​​​ഷ്ണു മോ​​​ഹ​​​ന്‍, കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​നി ഡാ​​​നി ഫ്രാ​​​ന്‍​സി​​​സ്, തൃ​​​ശൂ​​​ര്‍ പാ​​​ല​​​ക്ക​​​ല്‍ സ്വ​​​ദേ​​​ശി​​​നി ദി​​​വ്യ കെ. ​​​വേ​​​ണു​​​ഗോ​​​പാ​​​ല്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് ഈ ​​​സ​​​സ്യ​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

കാ​​​ശി​​​ത്തു​​​മ്ബ കു​​​ടും​​​ബ​​​മാ​​​യ (ബാ​​​ള്‍​സാ​​​മി​​​നെ​​​സി​​​യെ) ഇ​​​മ്ബേ​​​ഷ്യ​​​ന്‍​സ് ജ​​​നു​​​സി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട​​​താ​​​ണ് ആ​​​ദ്യ ര​​​ണ്ടു സ​​​സ്യ​​​ങ്ങ​​​ള്‍. ഇ​​​മ്ബേ​​​ഷ്യ​​​ന്‍​സ് നി​​​ദോ​​​ല​​​പ​​​ത്ര, ഇ​​​മ്ബേ​​​ഷ്യ​​​ന്‍​സ് ഗ്രാ​​​ന്‍​ഡി​​​സ്‌​​​പോ​​​റ എ​​​ന്നി​​​ങ്ങ​​​നെ പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന ഈ ​​​സ​​​സ്യ​​​ങ്ങ​​​ള്‍ ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ മാ​​​ങ്കു​​​ളം വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ല്‍ നി​​​ന്നാ​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ആ​​​രെ​​​യും ആ​​​ക​​​ര്‍​ഷി​​​ക്കു​​​ന്ന പി​​​ങ്ക് നി​​​റ​​​ത്തി​​​ലു​​​ള്ള പൂ​​​ക്ക​​​ളും നേ​​​ര്‍​ത്ത ഇ​​​ല​​​ക​​​ളു​​​മാ​​​ണ് ഇ​​​മ്ബേ​​​ഷ്യ​​​ന്‍​സ് നി​​​ദോ​​​ല​​​പ​​​ത്ര​​​യെ വ്യ​​​ത്യ​​​സ്ത​​​മാ​​​ക്കു​​​ന്ന​​​ത്. ഇ​​​ല​​​ക​​​ളു​​​ടെ ഈ ​​​സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​ണ് ന​​​ദോ​​​ല​​​പ​​​ത്ര എ​​​ന്ന പേ​​​ര് ന​​​ല്‍​കാ​​​ന്‍ കാ​​​ര​​​ണം. ഇ​​​ളം റോ​​​സ് നി​​​റ​​​ത്തി​​​ലു​​​ള്ള ഭം​​​ഗി​​​യേ​​​റി​​​യ ദ​​​ള​​​ങ്ങ​​​ളും വ​​​ലി​​​പ്പ​​​മേ​​​റി​​​യ പ​​​രാ​​​ഗ​​​രേ​​​ണു​​​ക്ക​​​ളു​​​മാ​​​ണ് ഇ​​​മ്ബേ​​​ഷ്യ​​​ന്‍​സ് ഗ്രാ​​​ന്‍​ഡി​​​സ്‌​​​പോ​​​റ​​​യു​​​ടെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ള്‍.

പ​​​രാ​​​ഗ​​​രേ​​​ണു​​​ക്ക​​​ളു​​​ടെ വ​​​ലി​​​പ്പ​​​മാ​​​ണ് ഈ ​​​സ​​​സ്യ​​​ത്തി​​​ന് ആ ​​​പേ​​​ര് ന​​​ല്‍​കാ​​​ന്‍ കാ​​​ര​​​ണം. കി​​​ഴ​​​ങ്ങു​​​ക​​​ളി​​​ല്‍ നി​​​ന്ന് പ്ര​​​ജ​​​ന​​​നം ന​​​ട​​​ത്തു​​​ന്ന ഈ ​​​സ​​​സ്യം കാ​​​ല​​​വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ത്തോ​​​ടു​​​കൂ​​​ടി പു​​​ഷ്പി​​​ക്കു​​​ക​​​യും പി​​​ന്നീ​​​ടു​​​ണ്ടാ​​​കു​​​ന്ന അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യ മ​​​ഴ​​​യി​​​ല്‍ ഇ​​​ല്ലാ​​​താ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്നു. എ​​​ന്നാ​​​ല്‍ മ​​​ണ്ണി​​​ന​​​ടി​​​യി​​​ല്‍ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന കി​​​ഴ​​​ങ്ങു​​​ക​​​ള്‍ അ​​​നു​​​യോ​​​ജ്യ​​​മാ​​​യ കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ല്‍ വീ​​​ണ്ടും മു​​​ള​​​ച്ചു ​​​വ​​​രു​​​ന്ന​​​തി​​​നാ​​​ല്‍ ഇ​​​വ അ​​​ല്‍​ഭു​​​ത സ​​​സ്യം എ​​​ന്നാ​​​ണ് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ പ​​​റു​​​ദീ​​​സ​​​യാ​​​യ മീ​​​ശ​​​പു​​​ലി​​​മ​​​ല​​​യി​​​ല്‍ നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ എ​​​രി​​​യോ​​​കോ​​​ളേ​​​സി​​​യെ കു​​​ടും​​​ബ​​​ത്തി​​​ല്‍​പ്പെ​​​ട്ട എ​​​രി​​​യോ​​​കോ​​​ള​​​ന്‍ വാ​​​മ​​​നെ ആ​​​ണ് മൂ​​​ന്നാ​​​മ​​​ന്‍. കാ​​​ഴ്ച​​​യി​​​ലു​​​ള്ള വ​​​ലി​​​പ്പ​​​ക്കു​​​റ​​​വ് എ​​​രി​​​യോ​​​കോ​​​ള​​​ന്‍ വാ​​​മ​​​നെ എ​​​ന്ന പേ​​​ര് അ​​​ന്വ​​​ര്‍​ത്ഥ​​​മാ​​​ക്കു​​​ന്നു. വേ​​​റി​​​ട്ടു ​​​നി​​​ല്‍​ക്കു​​​ന്ന വി​​​ദ​​​ള​​​ങ്ങ​​​ളോ​​​ടു ​​​കൂ​​​ടി​​​യ ആ​​​ണ്‍​പു​​​ഷ്പ​​​വും, രോ​​​മ​​​ങ്ങ​​​ളോ​​​ടു​​​കൂ​​​ടി​​​യ പെ​​​ണ്‍​പു​​​ഷ്പ​​​വും ഈ ​​​സ​​​സ്യ​​​ത്തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​ണ്. മൂ​​​ന്ന് സ​​​സ്യ​​​ങ്ങ​​​ളെ​​​യും സം​​​ര​​​ക്ഷ​​​ണ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള സ​​​സ്യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.