ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമത്. പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ ബ്രിട്ടനേയും സ്‌പെയിനിനേയും മറികടന്നാണ് നാലാമതെത്തിയത്.

2,98,283 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ചതെന്ന് ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം തിട്ടപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന വേള്‍ഡോമീറ്റേഴ്‌സ്.ഇന്‍ഫോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 8321 പേ​രാ​ണ് വ്യാ​ഴാ​ഴ്ച വ​രെ ഇ​ന്ത്യ​യി​ല്‍ മ​രി​ച്ച​ത്. ഇ​തി​ല്‍ പു​തി​യ 213 മ​ര​ണ​ങ്ങ​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടും. രാ​ജ്യ​ത്ത് 9,846 പേ​ര്‍​ക്കു കൂ​ടി പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ രോഗ, മരണ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ആക്ടീവ് കേസുകള്‍ 1,37,448 ആണ്. 1,41,029 പേര്‍ക്ക് അസുഖം ഭേദമായി. രോഗമുക്തി നിരക്ക് 49.21 ശതമാനവും മരണനിരക്ക് 2.8 ശതമാനവുമാണ്.

ലോകത്താകമാനം 75,95,791 പേര്‍ക്കാണ് രോഗം ബാധിച്ചത്. 423819 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 3841338 പേര്‍ക്ക് രോഗം മുക്തമായി. 20.7 ല​ക്ഷം രോ​ഗി​ക​ളു​ള്ള അ​മേ​രി​ക്ക, 7.7 ല​ക്ഷം രോ​ഗി​ക​ളു​ള്ള ബ്ര​സീ​ല്‍, 5.02 ല​ക്ഷം രോ​ഗി​ക​ളു​ള്ള റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കി​ല്‍ ഇ​ന്ത്യ​ക്കു മു​ന്നി​ലു​ള്ള​ത്.