ഇന്ദോര്‍ : മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്​ഥാപനത്തില്‍ മുസ്​ലിം വിദ്യാര്‍ഥികളെ ഹാളിന്​ പുറത്തിരുത്തി പരീക്ഷ എഴുതിച്ചെന്ന് കോണ്‍ഗ്രസ് എം.എല്‍.എ. ഇക്കാര്യത്തില്‍ നടപടിയാവശ്യപ്പെട്ട് ഭോപാല്‍ സെന്‍ട്രലില്‍ നിന്നുള്ള എം.എല്‍.എയായ ആരിഫ് മസൂദ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‌ കത്തെഴുതി.

ഇന്ദോറിലെ നൗലഖയിലെ ബംഗാളി സ്​കൂളിനെതിരെയാണ്​ പരാതി ഉയര്‍ന്നിരിക്കുന്നത്​. 12ാം ക്ലാസ്​ പരീക്ഷാകേന്ദ്രമാണ്​ സ്​കൂള്‍. ഇസ്​ലാമിയ കരീമിയ സ്​കൂളിലെ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ കേന്ദ്രമായി ലഭിച്ചത്​ ഇതേ സ്കൂളായിരുന്നു.

എന്നാല്‍ ജൂണ്‍ ഒമ്ബതിന്​ പരീക്ഷ എഴുതാനെത്തിയ കരീമിയ സ്​കൂളിലെ വിദ്യാര്‍ഥികളെ അധികൃതര്‍ പരീക്ഷ കേന്ദ്രത്തില്‍ കയറാന്‍ അനുവദിച്ചില്ല. വിദ്യാര്‍ഥികള്‍ പ്രതി​ഷേധിച്ചതോടെ ഹാളിന്​ പുറത്തിരുന്ന്​ പരീക്ഷ എഴുതാന്‍ അനുവദിക്കുകയായിരുന്നു. ‘മതസൗഹാര്‍ദ്ദം പഠിപ്പിക്കേണ്ട ഇടത്ത്​ വിദ്വേഷമാണ്​ പ്രചരിപ്പിക്കുന്നത്​. കുറ്റാക്കാരെന്ന്​ കണ്ടെത്തുന്നവര്‍ക്കെതിരെ നടപടി സ്വൗകരിക്കണം’ മസൂദ്​ കത്തില്‍ പറഞ്ഞു