തിരുവനന്തപുരം: മധ്യ -വടക്കന്‍ കേരളത്തില്‍ വ്യാഴാഴ്​ച ശക്തമായ മഴക്ക്​ സാധ്യതയെന്ന്​ കാലാവസ്​ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃ​ശൂര്‍, മലപ്പുറം, കോഴിക്കോട്​, വയനാട്​, കണ്ണൂര്‍, കാസര്‍കോട്​ തുടങ്ങിയ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്​ ​പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തില്‍ മഴ കുറവായിരിക്കും. കോഴിക്കോട്​ ജൂണ്‍ 13 വരെ യെല്ലോ അലര്‍ട്ട്​ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്​ ജാഗ്രത ശക്തമാക്കി. ഒറ്റപ്പെട്ടയിടങ്ങില്‍ 64.5 മി.മീ മുതല്‍115.5 മി.മീ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്​ഥ നിരീക്ഷണകേന്ദ്രം.