കൊട്ടാരക്കര: ഉത്ര കൊലക്കേസ് അന്വേഷിക്കാനായി പ്രത്യേക സംഘത്തിന് രൂപം നല്കി. അന്വേഷണം വേഗത്തിലാക്കുന്നതിനും പ്രൊഫഷണല്‍ രീതിയില്‍ അന്വേഷിച്ച്‌ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിച്ച്‌ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനുമാണ് പ്രത്യേകസംഘം രൂപീകരിച്ചതെന്ന് റൂറല്‍ എസ്പി ഹരിശങ്കര്‍ അറിയിച്ചു.

റൂറല്‍ അഡീഷണല്‍ എസ്പി മധുസൂദനന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. അശോകന്‍, കോട്ടയം തൃക്കൊടിത്താനം സ്റ്റേഷനിലെ സിഐ അനൂപ്കൃഷ്ണ, അടൂര്‍ സ്റ്റേഷനിലെ ജിഎസ്‌ഐപി. എസ്. അനില്‍കുമാര്‍, കുന്നിക്കോട് സ്റ്റേഷനിലെ ജിഎസ്‌ഐ രമേശ്കുമാര്‍, ജില്ലാ ക്രൈംബ്രാഞ്ചിലെ ജിഎസ്‌ഐമാരായ പ്രവീണ്‍കുമാര്‍, മനോജ്കുമാര്‍, വനിത സീനിയര്‍ സിപിഒ സജീന, സൈബര്‍സെല്ലിലെ സിപിഒ മഹേഷ് മോഹന്‍, ആന്റി നര്‍ക്കോട്ടിക് ടീം അംഗങ്ങളായ ജിഎസ്‌ഐ ശിവശങ്കരപിള്ള, ശാസ്താംകോട്ട സ്റ്റേഷനിലെ ജിഎസ്‌ഐ അജയകുമാര്‍, പുത്തൂര്‍ സ്റ്റേഷനിലെ ജിഎസ്‌ഐ രാധാകൃഷ്ണപിള്ള, കൊട്ടാരക്കര സ്റ്റേഷനിലെ ജിഎസ്‌ഐ ആഷിര്‍ കോഹൂര്‍ എന്നിവരാണ് പ്രത്യേകസംഘത്തിലെ അംഗങ്ങള്‍.

പ്രൊഫഷണല്‍ രീതിയില്‍ കേസന്വേഷിക്കുന്നതിനായി പരിചയ സമ്ബന്നരായ ഉദ്യോഗസ്ഥരെ വിവിധ ജില്ലകളില്‍ നിന്ന് കണ്ടെത്തിയാണ് പ്രത്യേകസംഘത്തിന് രൂപം നല്കിയത്. 90 ദിവസത്തിനുള്ളില്‍ പരമാവധി വേഗത്തിലും കുറ്റമറ്റ രീതിയിലും അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം.