കൊവിഡ് 19 എന്ന മഹാമാരിക്ക് കാരണമായ രോഗം കഴിഞ്ഞ വര്‍ഷം (2019) ഓഗസ്റ്റ് മുതല്‍ പടര്‍ന്നിട്ടുണ്ടാകുമെന്ന് പഠനം. ഹാവാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ആശുപത്രികളിലേക്കുള്ള യാത്ര പാറ്റേണുകളുടെയും ഉപഗ്രഹ ചിത്രങ്ങളും സെര്‍ച്ച്‌ എന്‍ജിന്‍ ഡാറ്റയുംഉപയോഗിച്ച്‌ നടത്തിയ പഠനത്തിലാണ് ഈ നിഗമനം.

2019 ഡിസംബറില്‍ സാര്‍സ് കൊവ് 2 എന്ന കൊവിഡ് 19 ന് കാരണമായ മഹാമാരിയെ കണ്ടെത്തുന്നതിന് മുമ്ബായി മുന്‍പ് തന്നെ വുഹാനിലെ ആശുപത്രികളിലെ തിരക്കും രോഗലക്ഷണങ്ങളെ കുറിച്ച്‌ അന്വേഷിക്കുന്നതും കൂടിയിരുന്നുവെന്ന് ഗവേഷണത്തില്‍ പറയുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. .

എന്നാല്‍, ഈ വര്‍ദ്ധിച്ച കണക്ക് കൊവിഡ് 19 ന്കാരണമായ കൊറോണ വൈറസുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഹുനാന്‍ മത്സ്യ മാര്‍ക്കറ്റില്‍ കൊറോണ വൈറസ് കണ്ടെത്തുന്നതിന് മുമ്ബ് തന്നെ ഈ വൈറസ് ഉണ്ടായിക്കഴിഞ്ഞിരുന്നതായി തങ്ങളുടെ തെളിവുകള്‍ സാധൂകരിക്കുന്നതായും പഠനം പറയുന്നു.

2019 അവസാനത്തോടെ രോഗം വ്യാപിച്ച വുഹാന്‍ പ്രദേശത്തെ ആശുപത്രികളിലെ പാര്‍ക്കിങ് സ്ഥലങ്ങളുടെ ഉയര്‍ന്ന റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങളും ചുമ, വയറിളക്കം തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട് സെര്‍ച്ച്‌ എന്‍ജിനുകളില്‍ നടന്ന അന്വേഷണങ്ങളുടെ ഡാറ്റയും ഗവേഷണത്തിന് ഉപയോഗിച്ചത്.
ഈ കണ്ടെത്തലുകള്‍ തെക്കന്‍ ചൈനയില്‍ വൈറസ് ഉണ്ടായതായും വുഹാനില്‍ ഇത് പടര്‍ന്നാതയുമുള്ള അനുമാനത്തെ ബലപ്പെടുത്തുന്നതാണ്.

2019 ഓഗസ്റ്റില്‍ ആശുപത്രി പാര്‍ക്കിuD സ്ഥലങ്ങളില്‍ കുത്തനെയുള്ള വര്‍ദ്ധനാവാണ് കാണിക്കുന്നത്.
ഓഗസ്റ്റില്‍, വയറിളക്കത്തെ കുറിച്ച്‌ നെറ്റില്‍ നടത്തുന്ന സെര്‍ച്ചില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായത്. ഇത് മുന്‍കാലങ്ങളില്‍ ഇന്‍ഫ്ലുവന്‍സ പടരുന്ന സീസണുകളില്‍ കാണാത്താതാണെന്നും കാണാത്തതാണെന്നും പഠനം പറയുന്നു.

ഹാവാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ പഠനം കൂടുതല്‍ വായിക്കാന്‍ വിഡി ക്ലിക്ക് ചെയ്യുക