കൊല്ലം: ജില്ലയില്‍ തിങ്കളാഴ്ച (ജൂണ്‍8) അഞ്ചു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അഞ്ചു പേരും വിദേശത്ത് നിന്നും എത്തിയവരാണ്. പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന രണ്ടുപേര്‍ രോഗമുക്തി നേടിയതിനെത്തുടര്‍ന്ന് ഇന്നലെ(ജൂണ്‍ 8) ആശുപത്രി വിട്ടു.

P119 കൊല്ലം കോര്‍പ്പറേഷന്‍ മണക്കാട് നഗര്‍ 40 വയസുള്ള യുവാവ് മെയ് 31 ന് നൈജീരിയയില്‍ നിന്നും എ ഡി കെ-7812 എയര്‍പീസ് ഫ്‌ലൈറ്റിലെത്തി. ആദ്യം സ്ഥപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലും പ്രവേശിച്ചു. കോവിഡ് 19 പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

P120 മൈനാഗപള്ളി കടപ്പ സ്വദേശിയായ 46 വയസുള്ള യുവാവ് ജൂണ്‍ ഒന്നിന് ഐ-396 നമ്ബര്‍ കുവൈറ്റ്-തിരുവനന്തപുരം ഫ്‌ലൈറ്റിലെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. കോവിഡ് 19 പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

P121 അഞ്ചല്‍-ഏരൂര്‍ സ്വദേശിയായ 28 വയസുള്ള യുവാവ്. മേയ് 29ന് ദുബായി-തിരുവനന്തപുരം നമ്ബര്‍ ഐ എക്‌സ്-1540 ഫ്‌ലൈറ്റിലെത്തി സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോസിറ്റീവായി കണ്ടെത്തി പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

P122 കൊല്ലം കരിക്കം സ്വദേശിയായ 30 വയസുള്ള യുവതി. ദുബായില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. മേയ് 28 ന് മുംബൈ-കൊച്ചി ഫ്‌ലൈറ്റില്‍ 15-325 ഫ്‌ലൈറ്റില്‍ എത്തി. ആദ്യം സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

P123 പട്ടാഴി സ്വദേശിയായ 45 വയസുള്ള യുവാവ് ജൂണ്‍ ഒന്നിന് കുവൈറ്റില്‍ നിന്നും ഐ എക്‌സ്-139 നമ്ബര്‍ ഫ്‌ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. കോവിഡ് 19 ടെസ്റ്റ് പോസിറ്റീവായതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.