കോവിഡ് ടെസ്റ്റില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭ എം.പിയുമായ മഹുവ മൊയ്ത്രയുടെ ട്വീറ്റ് ശ്രദ്ധേയമാകുന്നു. എന്‍.ആര്‍.സിയും എന്‍.പി.ആറുമായി ബന്ധപ്പെടുത്തിയാണ് മൊയ്ത്രയുടെ ട്വീറ്റ്. “ഓരോ ഇന്ത്യക്കാരന്റെയും 70 വര്‍ഷത്തോളം പഴക്കമുള്ള പൗരത്വരേഖകളില്‍ പരിശോധന നടത്താന്‍ പറ്റുന്ന കേന്ദ്രസര്‍ക്കാറിന് 130 കോടി ജനങ്ങളുടെ കോവിഡ് ടെസ്റ്റ് നടത്തല്‍ അസാധ്യമെന്ന് പറയുന്നു” ഇതായിരുന്നു മൊയ്ത്രയുടെ ട്വീറ്റ്. രാജ്യത്ത് ദിവസവും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാതലത്തിലാണ് മൊയ്ത്രയുടെ ട്വീറ്റ്.