സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.എല്ലാ ജോലിക്കാരും ജോലിക്ക് എത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.ഹോട്ട്സ്പോട്ട്, കണ്ടെയ്ന്മെന്റ് സോണുകളിലെ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല. യാത്രാസൗകര്യം ഇല്ലാത്തതിനാല്‍ അന്യജില്ലകളില്‍ ജോലി ചെയ്തിരുന്നവര്‍ തിരികെയെത്തണമെന്നും ഉത്തരവുണ്ട്.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ശനിയാഴ്ച അവധി ദിവസം തന്നെയായിരിക്കും.
ഗുരുതര രോഗം ബാധിച്ചിട്ടുള്ളവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും, ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കും ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്ക്കാം.കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും കുടുംബാംഗങ്ങള്‍ രോഗബാധിതരായവര്‍ക്കും കാഷ്വല്‍ ലീവ് നല്‍കും.ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഉള്ളവര്‍ 7 മാസം പൂര്‍ത്തിയാക്കി ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.