ഒട്ടാവ: കോവിഡ് നിയന്ത്രണങ്ങൾക്കും ലോക് ഡൗണിനും പിന്നാലെ സന്പദ് വ്യവസ്ഥ പുനരാരംഭിക്കാൻ ധനസഹായം പ്രഖ്യാപിച്ച് കനേഡിയൻ സർക്കാർ. സമ്പദ് വ്യവസ്ഥ സുരക്ഷിതമായി പുനരാരംഭിക്കുവാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് 14 ബില്യണ്‍ ഡോളറിന്റെ സഹായമാണ് നൽകുക. പ്രതിദിന വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അതേസമയം, പ്രഖ്യാപിച്ച തുക അപര്യാപ്തമാണെന്ന് ഒന്റാറിയോ പ്രീമിയർ ഡൗ ഫോർഡ് അഭിപ്രായപ്പെട്ടു. ഒന്റാറിയോയിൽ മാത്രം 23 ബില്യണ്‍ ഡോളറിന്റെ ആവശ്യങ്ങളും പ്രശ്നങ്ങളുമുണ്ട്. അപ്പോഴാണ് രാജ്യത്തിനാകെ 14 ബില്യണ്‍ ഡോളർ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവിശ്യകൾക്ക് വലിയ രീതിയിൽ സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



