ടൊറന്േറാ: ആഫ്രിക്കൻ അമേരിക്കനായിരുന്ന ജോർജ് ഫ്ളോയിഡ് മരണപ്പെട്ട സംഭവത്തിനെതിരെ നടക്കുന്ന വംശീയ വിരുദ്ധ റാലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ. വംശീയ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്താണ് പ്രധാനമന്ത്രി പ്രകടനക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.
കറുത്ത തുണിയിലുള്ള മാസ്ക് ധരിച്ചാണ് അദ്ദേഹം സുരക്ഷാ ഗാർഡുകളുമായി ഒട്ടാവയിലെ പാർലമെന്റ് ഹില്ലിൽ എത്തിയത്. പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അദ്ദേഹം മുട്ടുകുത്തുകയും ചെയ്തു. ട്രൂഡോയുടെ ഐക്യാദാർഢ്യത്തിന് പ്രതിഷേധക്കാർ നന്ദി അറിയിച്ചു.



