അ​മേ​രി​ക്ക​യി​ല്‍ ​കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​ര​ണ​സം​ഖ്യ​യും ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 970 പേ​രാ​ണ് അമേരിക്കയില്‍ കൊറോണ ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.അ​മേ​രി​ക്ക​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 20 ല​ക്ഷ​ത്തി​ലേ​ക്ക് ഉയരുക​യാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യക്തമാക്കുന്നത്.

ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം അ​മേ​രി​ക്ക​യി​ല്‍ 19,65,551 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​പ്പോ​ള്‍ രോ​ഗ​ബാ​ധി​ത​രാ​യു​ള്ള​ത്. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,11,385 ആ​യി. 7,36,455 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്.

ന്യൂ​യോ​ര്‍​ക്കില്‍ 3,96,699, ന്യൂ​ജ​ഴ്സിയില്‍1,65,162പേരും കാ​ലി​ഫോ​ര്‍​ണി​യയില്‍ 1,26,371രോഗ ബാധിതരുണ്ട്. ഇവിടങ്ങളില്‍ നിരവധിപേര്‍ കൊറോണ ബാധിച്ച്‌ മരിച്ചു.