തിരുവനന്തപുരം : നാലാം ഘട്ട ലോക്‌ഡൗണ്‍ ഇളവുകളില്‍ ഒമ്പതുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ സ്കൂളുകളിലെത്തുന്നതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു അടുത്തയാഴ്ച സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും .
വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരില്‍ നിന്ന് സംശയ ദൂരീകരണത്തിനായി സ്വമേധയാ സ്കൂളിലെത്താനാണ് കേന്ദ്രം അനുമതി നല്‍കിയത് . സെപ്റ്റംബര്‍ 21 മുതല്‍ ഈ ഇളവുകള്‍ പ്രാബല്യമാക്കുമ്പോള്‍ സംസ്ഥാനത്ത് അത് എങ്ങനെ വേണമെന്നതു സംബന്ധിച്ചാകും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുക .