രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. പതാക ഉയര്‍ത്തിയ ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കാന്‍ ആരംഭിച്ചു. ചരിത്രത്തില്‍ ആദ്യമായി പ്രധാനമന്ത്രി പതാക ഉയര്‍ത്തിയ ശേഷം Mi-17 1V ഹെലികോപ്ടറുകളാകും സ്ഥലത്ത് പുഷ്പവൃഷ്‌ടി നടത്തി.
പ്രധാനമന്ത്രിയായി അദ്ദേഹത്തിന്റെ എട്ടാമത്തെ സ്വാതന്ത്ര്യ ദിന പ്രസംഗം ആണ് ഇത്. ഇന്ന് പല പ്രധാന പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് അദ്ദേഹം ആദരവും അറിയിച്ചു. ഒളിംപിക്സില്‍ പങ്കെടുത്ത കായിക താരങ്ങള്‍ക്ക് ചടങ്ങില്‍ പ്രത്യേക ക്ഷണം ഉണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി ഒളിമ്ബിക്സ് മെഡലുകള്‍ നേടിയ കായിക താരങ്ങളെ അഭിസംഭോധനയില്‍ അഭിനന്ദിച്ചു. ഏകദേശം 240 ഒളിമ്ബ്യന്‍മാര്‍, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സപ്പോര്‍ട്ട് സ്റ്റാഫ്, സ്പോര്‍ട്സ് ഫെഡറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരെയും ചടങ്ങിന് ക്ഷണിച്ചിരുന്നു.
രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യദിനത്തില്‍ ആസാദി ക അമൃതോത്സവ് എന്ന പേരില്‍ നിരവധി പരിപാടികള്‍ ഒരുക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 75-ാം സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി റാം നാഥ് കോവിന്ദ് കോവിഡ് മഹാമാരിയില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ചു.
പ്രധാന മന്ത്രി നരേന്ദ്ര മോഡി രാവിലെ തന്നെ ഏവര്‍ക്കും സ്വതന്ത്ര ദിനാശംസകള്‍ അറിയിച്ചിരുന്നു.സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തില്‍ “ആസാദി കാ അമൃത് മഹോത്സവ്” എന്ന പേരില്‍ നടത്തുന്ന പരിപാടികള്‍ രാജ്യത്തെ ഒരോ പൗരനും ഊര്‍ജ്ജം പകര്‍ ന്ന് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



