70 ശതമാനം ദക്ഷിണേന്ത്യക്കാരും ഇപ്പോള്‍ ആരോഗ്യ, ഗാര്‍ഹിക സുരക്ഷാ ഗാഡ്ജെറ്റുകള്‍ വാങ്ങുന്നതിന് മുന്‍ഗണന നല്‍കുന്നുവെന്ന് ഗോദ്‌റെജ് ഗ്രൂപ്പിന്റെ ഭാഗമായ ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ് ‘കൊക്കൂണ്‍ ഇഫക്റ്റ് ഓണ്‍ ഹോം ആന്‍ഡ് ഹെല്‍ത്ത് സെക്യൂരിറ്റി’ എന്ന പേരില്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തി. പകര്‍ച്ചവ്യാധിയും ലോക്ക്ഡൗണിനെയും തുടര്‍ന്ന് തങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ക്ഷേമത്തിനുമാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്ന് 84 ശതമാനം പേരും സമ്മതിക്കുന്നതായി പഠനം കണ്ടെത്തി. ദക്ഷിണേന്ത്യ, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍ ഗുരുതരമായി ബാധിച്ചതിനെ തുടര്‍ന്ന് ഇത് ഈ സമയത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു.

നിലവില്‍ വീട്ടില്‍ ഇരിക്കുക, ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് കൊച്ചിയില്‍ നിന്നുള്ളവര്‍ വ്യക്തമായി സമ്മതിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹൈദരാബാദിലെ 95.08 ശതമാനം പേരും ബെംഗളൂരുവിലെ 86.89 ശതമാനവും ഇത് പിന്തുടരുന്നു.

വാങ്ങലിന്റെ കാര്യത്തിലും ആരോഗ്യകാര്യങ്ങളിലേക്ക് മാറ്റം പ്രതിഫലിക്കുന്നുണ്ട്. കോവിഡ്-19നെ മുമ്പ് ദക്ഷിണേന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് നല്‍കിയ, വാങ്ങാന്‍ സാധ്യതയുള്ള സാമഗ്രികളുടെ പട്ടികയില്‍ നിന്നും നാലില്‍ ഒരാള്‍ (25.88 ശതമാനം) സ്മാര്‍ട്ട്‌ഫോണോ, ടാബ്ലെറ്റോ തെരഞ്ഞെടുത്തപ്പോള്‍, 22.87 ശതമാനം പേര്‍ അടുക്കള ഉപകരണളും 18.26 ശതമാനം ആഭരണങ്ങളും 12.22 ശതമാനം പേര്‍ യുവി സ്റ്റെറിലൈസര്‍ പോലുള്ള ആരോഗ്യ ഉപകരണങ്ങളും തെരഞ്ഞെടുത്തു.

രോഗികളുടെ എണ്ണവും, ലോക്ക്ഡൗണുകള്‍ കൂടിയതോടെ ഗാര്‍ഹിക സുരക്ഷാ ഗാഡ്‌ജെറ്റുകള്‍ സ്വീകരിക്കുന്നതില്‍ 49 ശതമാനം ഉയര്‍ച്ചയാണ് ദക്ഷിണേന്ത്യ സംസ്ഥാനങ്ങളിലെ റെസിഡന്‍ഷ്യല്‍ ഉടമകളില്‍ രേഖപ്പെടുത്തിയത്. ദക്ഷിണേന്ത്യയില്‍ വീടിന്റെ സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും ഉല്‍പ്പന്ന ഉപയോഗവും നിശ്ചയിക്കുന്നത് 61 ശതമാനവും സ്ത്രീകളായി ഉയര്‍ന്നിട്ടുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. പ്രിയപ്പെട്ടവരെ ഫോട്ടോ-ബയോളജിക്കല്‍ അപകടസാധ്യതകളില്‍ നിന്ന് അല്ലെങ്കില്‍ ആകസ്മികമായി നേരിട്ടുള്ള ആഘാതത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അതോറിറ്റി സാക്ഷ്യപ്പെടുത്തിയ യുവി അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ചുമതല സ്ത്രീകള്‍ ഏറ്റെടുക്കുന്നുണ്ടെന്ന് പഠനം വെളിപ്പെടുത്തി.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഭൂരിഭാഗവും അവരുടെ ക്ഷേമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ആരോഗ്യ, ഗാര്‍ഹിക സുരക്ഷാ പരിഹാരങ്ങള്‍ സ്വീകരിക്കാനും തയ്യാറാണെന്ന് സര്‍വേ വെളിപ്പെടുത്തി. പകര്‍ച്ചവ്യാധി ആളുകളെ ഒരു കൊക്കൂണ്‍ പ്രഭാവത്തിലേക്ക് നയിച്ചു. ഫോക്കസ് മാറ്റുന്നതിനും അവരുടെ വീടും ആരോഗ്യ സുരക്ഷാ തയ്യാറെടുപ്പും വീണ്ടും വിലയിരുത്താന്‍ ഇത് അവരെ നിര്‍ബന്ധിതരാക്കി. ഒരു വിശ്വസനീയ ബ്രാന്‍ഡ് എന്ന നിലയില്‍, ശരിയായ സമയത്ത് പരിഹാരങ്ങള്‍ ലഭ്യമാക്കി ഓരോ ഇന്ത്യക്കാരന്റെയും വീടുകളും ആരോഗ്യവും സുരക്ഷിതമാക്കാനുള്ള പോരാട്ടത്തില്‍ രാജ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള തന്ത്രപരമായ നടപടികള്‍ സ്വീകരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ്, സര്‍വേക്കുറിച്ച് ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ് വൈസ് പ്രസിഡന്റ് മെഹര്‍നോഷ് പിത്തവല്ല അഭിപ്രായപ്പെട്ടു.