തിരുവനന്തപുരം: ജൂലായ് വന്നു, വാക്സിന്‍ എത്തിയില്ലെന്ന കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കി കേന്ദ്ര ആരോ​ഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍. അഹങ്കാരത്തിന്റെയും അജ്ഞതയുടെയും വെെറസിന് വാക്സിന്‍ ഇല്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍​ഗ്രസ് ഒരു നേതൃത്വ പരിശോധനയെക്കുറിച്ച്‌ ചിന്തിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ജൂലായ് മാസത്തെ വാക്സിന്‍ ലഭ്യതയെക്കുറിച്ചുളള വസ്തുതകള്‍ ഞാന്‍ ഇന്നലെ പുറത്ത് വിട്ടിരുന്നു. എന്താണ് രാഹുലിന്റെ പ്രശ്നം? അദ്ദേഹം ഇതൊന്നും വായ്ക്കുന്നില്ലേ, മനസിലാകുന്നില്ലേ? അഹങ്കാരത്തിന്റെയും അജ്ഞതയുടെയും വൈറസിന് വാക്സിന്‍ ഇല്ല!! കോണ്‍​ഗ്രസ് ഒരു നേതൃത്വ പരിശോധനയെക്കുറിച്ച്‌ ചിന്തിക്കണമെന്നും ഹര്‍ഷ് വര്‍ദ്ധന്‍ രാഹുലിന് നല്‍കിയ മറുപടിയില്‍ പറയുന്നു.

അതേസമയം, രാഹുല്‍ ​ഗാന്ധിയെ പരിഹസിച്ച്‌ ബി.ജെ.പിയും രം​ഗത്തെത്തി. 51 വയസ് കഴിഞ്ഞെങ്കിലും പക്വതയും വിവേകവും ഉത്തരവാദിത്തവും കോണ്‍​ഗ്രസ് നേതാവിന് കോണ്‍​ഗ്രസ് നേതാവിന് ലഭിക്കാത്തത് എന്തുകൊണ്ടാരണെന്ന് ആളുകള്‍ ചോദിക്കാറുണ്ടെന്ന് ബി.ജെ.പി പരിഹസിച്ചു. ജൂലായ് ഒന്നിന് 41.60 ലക്ഷം കൊവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കിയതായും ബി.ജെ.പി വക്താവ് ​ഗൗരവ് ഭാട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.