എറണാകുളം: ജില്ലയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ജനറല്‍ ആശുപത്രിക്ക് കീഴിലെ കോവിഡ് കെയര്‍ സെന്‍്ററില്‍ കോവിഡ് ടെസ്റ്റിങ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 45 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ജോണ്‍ ഫെര്‍ണാണ്ടസ് എം എല്‍ എ അറിയിച്ചു. മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നുമുള്ള തുക ഉപയോഗിച്ചാണ് പി.സി.ആര്‍ ടെസ്റ്റിങ്ങ് മെഷീന്‍ സ്ഥാപിക്കുന്നത്. ജില്ലയില്‍ നിലവില്‍ ഒരു ദിവസം നടത്താവുന്ന ടെസ്റ്റുകളുടെ എണ്ണം 200 ആണ്. പുതിയ മെഷീന്‍ സ്ഥാപിക്കുന്നതോടെ 400 ടെസ്റ്റുകള്‍ വരെ 45 മിനിറ്റ് കൊണ്ട് നടത്താന്‍ കഴിയും. കോവിഡ് പ്രതിസന്ധി കഴിഞ്ഞാലും മറ്റ് വൈറസ് രോഗങ്ങളുടെ ടെസ്റ്റിങ്ങിന് ഉപയോഗിക്കാമെന്ന പ്രത്യേകതയും ഇതിനുണ്ട്.
45 ലക്ഷം രൂപ ചെലവില്‍ എറണാകുളം ജില്ലയില്‍ കോവിഡ് ടെസ്റ്റിങ്ങ് യൂണിറ്റ്



