ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയില്‍ കാശ്മീര്‍ പ്രശ്നം ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമം തടഞ്ഞ് ഇന്ത്യ. രാജ്യത്തിന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ ബീജിങ്ങിന്റെ ഇടപെടലിനെ കര്‍ശനമായി നിരാകരിക്കുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് യു.എന്‍ സുരക്ഷാ സമിതിയില്‍ ചര്‍ച്ച ആരംഭിക്കാനുള്ള ശ്രമം ചൈന നടത്തി. ഇന്ത്യയുടെ ആഭ്യന്തര വിഷയം സംബന്ധിച്ച ഒരു പ്രശ്നം ഉന്നയിക്കാന്‍ ചൈന ശ്രമിക്കുന്നത് ഇതാദ്യമല്ല. മുമ്ബത്തെ അവസരങ്ങളിലെന്നപോലെ ചൈനയുടെ നടപടിക്ക് അന്താരാഷ്ട്ര സമൂഹത്തിന്‍െറ പിന്തുണ ലഭിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.



