കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോഡ്ജുടമ മരിച്ചു. തെള്ളകം ഹോളിക്രോസ് സ്‌കൂളിനു സമീപം മ്യാലില്‍ എം.കെ.ജോസഫ് (77) ആണ് മരിച്ചത്. 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോസഫിന്റെ മകള്‍ അപകടത്തില്‍ മരിച്ച അതേ സ്ഥലത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തിലായിരുന്നു അദ്ദേഹത്തിന്റെയും മരണം.

ഇന്നലെ രാത്രി 9.30ന് എംസി റോഡില്‍ തെള്ളകം ജംക്ഷനില്‍ വെച്ച്‌കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ജോസഫ് സഞ്ചരിച്ച സ്‌കൂട്ടറുമായി കൂട്ടിയിടിക്കുക ആയിരുന്നു.

റിട്ട. സര്‍വേ സൂപ്രണ്ടും ജോയ്‌സ് ലോഡ്ജ് ഉടമയുമാണ്. 1985ല്‍ ജോസഫിന്റെ മകള്‍ ജോയ്‌സ് റോഡ് കടക്കുന്നതിനിടെ കാറിടിച്ചാണു മരിച്ചത്. വീട്ടില്‍നിന്ന് കാരിത്താസ് ജംക്ഷനിലെ ലോഡ്ജിലേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. തൃശൂര്‍പത്തനാപുരം സൂപ്പര്‍ഫാസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.