ബേ​ണ്‍: ആ​ഗോ​ള മ​ഹാ​മാ​രി​യാ​യി പ​ട​ര്‍​ന്നു​പി​ടി​ച്ച കോ​വി​ഡ് വൈ​റ​സ് 90,000ലേ​റെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ബാ​ധി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ന​ഴ്സ​സ് (ഐ​എ​ന്‍​സി) ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്.

ഇ​തു​വ​രെ 260ലേ​റെ ന​ഴ്സു​മാ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. 30 രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്താ​യാ​ണ് ഐ​എ​ന്‍​സി ഈ ​റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും ക​ണ​ക്കു​ക​ള്‍ എ​ടു​ക്കു​ന്പോ​ള്‍ 90,000 എ​ന്ന​ത് ഇ​ര​ട്ടി​യോ അ​തി​നു​മ​പ്പു​റ​മോ ആ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ന​ഴ്സ​സ് വ്യ​ക്ത​മാ​ക്കി.